ബാലനടിയായി അരങ്ങേറ്റം കുറിച്ച പ്രയാഗിക്ക് കരിയർ തന്നെ മാറ്റിമറിച്ചത് മിസ്കിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പിശാശ് എന്ന തമിഴ് ചിത്രമാണ്. ഉണ്ണി മുകുന്ദൻ നായകനായ ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെ മലയാളത്തിലും നായികയായിട്ടുള്ള അരങ്ങേറ്റം പ്രയാഗ കുറിച്ചു. കട്ടപ്പനയിലെ ഋത്വിക് റോഷൻ, രാമലീല തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ ഇറങ്ങിയ ബ്രദേഴ്സ് ഡേയിലെ പ്രകടനവും താരത്തിന് കൈയ്യടി വാങ്ങി കൊടുത്തു. കന്നഡയിലും പ്രയാഗ വരവറിയിച്ചു കഴിഞ്ഞു. ഉൾട്ട, ഭൂമിയിലെ മനോഹര സ്വകാര്യം തുടങ്ങിയ ചിത്രങ്ങളാണ് അവസാനമായി താരത്തിന്റേതായി തീയറ്ററുകളിൽ എത്തിയത്.
ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത് പ്രയാഗയുടെ പുതിയ കൂൾ & സ്റ്റൈലിഷ് ഫോട്ടോഷൂട്ടാണ്. മനോരമ ഓൺലൈൻ കലണ്ടറിന് വേണ്ടിയാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. സോഷ്യൽ മീഡിയയിൽ നടി പങ്ക് വെച്ചിരിക്കുന്ന ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് ആരാധകർ നൽകിയിരിക്കുന്നത്.