മലയാള സിനിമയില്‍ ചുരിങ്ങിയ കാലം കൊണ്ട് യുവ നടിമാരില്‍ ശ്രദ്ദേയയായ താരമാണ് പ്രയാഗ മാര്ട്ടിന്. ഇതര ഭാഷകളില്‍ ഉള്‍പ്പെടെ താരം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ശ്രദ്ദേയമാകുകയാണ്. വനിതയ്ക്ക് നല്കിയ ഫോട്ടോഷൂട്ടാണിത്.
മലയാള സിനിമയിലെ ‘ബബ്ളി’ നായിക എന്നാണ് താരത്തെ ആരാധകര്‍ വിശേഷപ്പിക്കാറ്. വനിത ജൂണ്‍ ആദ്യലക്കത്തിന്റെ കവര്‍ മോഡലായാണ് പ്രയാഗ എത്തിയത്. ചിത്രത്തില്‍ സ്ലീവ്ലെസ് ജ്യൂവല്‍ നെക്ക് ബ്ലൗസിനൊപ്പം മഞ്ഞ നെറ്റില്‍ ഹാന്‍ഡ് വര്‍ക് ചെയ്ത സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. കട്ട് ബീറ്റ്സ് ക്രോസ് ഹാന്‍ഡ് വര്‍ക് ചെയ്ത മിസ്റ്റിക് പിങ്ക് ലെഹങ്കയില്‍ അതീവ സുന്ദരിയായാണ് താരം ചിത്രത്തില്‍ എത്തിയത്. ക്യൂട്ട് ഹെയര്‍ ബാന്‍ഡ് ആയിരുന്നു പ്രധാന ആകര്‍ഷണം.
നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചത്. വൈറ്റ് സാരിയില്‍ മാലാഖയെ പോലെ സുന്ദരിയായിട്ടുണ്ട് എന്നും ആരാധകര്‍ പോസ്റ്റിന് കമന്റുകള്‍ അറിയിക്കുന്നുണ്ട്.മോഹന്‍ലാല്‍ നായകനായ ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയിലൂടെയാണ് പ്രയാഗ മലയാള സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരം ഫോട്ടോഷൂട്ടുകള്‍ മാത്രമല്ല തന്റെ നിലപാടുകളെ ക്കുറിച്ചും തുറന്നു പറയാറുണ്ട്, താരത്തിന്റെ ആദ്യ ചിത്രമായ സാഗര്‍ ഏലിയാസ് ജാക്കിക്ക് ശേഷം പ്രയാഗ നടന് ദുല്‍ഖറിന്റെ ഹിറ്റ് ചിത്രമായ ഉസ്താദ് ഹോട്ടലിലാണ്
ഒരു വേഷം ചെയ്തത്. പിന്നീട് താരത്തിന് കൈ നിറയെ ചിത്രങ്ങള്‍ ലഭിച്ചു. കന്നഡ ചിത്രത്തിലും താരം തിളങ്ങിയിരുന്നു.