ബോളിവുഡ് താരമായ പ്രീതി സിന്റ ഇതുവരെ നടത്തിയ കോവിഡ് ടെസ്റ്റ്കളുടെ എണ്ണം ആണ് ഇപ്പോൾ പുറത്തുവരുന്നത്. ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ ആരാധകർ അറിഞ്ഞത്. 20 തവണയാണ് താരം കോവിഡ് ടെസ്റ്റ് നടത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം സ്രവപരിശോധനയ്ക്കായി ആരോഗ്യപ്രവര്‍ത്തക തന്റെ മൂക്കില്‍ നിന്ന് സാമ്ബിള്‍ എടുക്കുന്ന വീഡിയോ പോസ്റ്റുചെയ്തുകൊണ്ട് പ്രീതി സിന്റ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇത്രയധികം ടെസ്റ്റുകള്‍ നടത്തിയതിനാല്‍ ‘കൊവിഡ് ടെസ്റ്റ് റാണി’ എന്നാണ് പ്രീതി സ്വയം വിശേഷിപ്പിക്കുന്നത്. ടെസ്റ്റ് നടത്തുവാൻ സാമ്പിൾ എടുക്കേണ്ടത് ഈ രീതിയിൽ അല്ല എന്ന് വിമർശിച്ചുകൊണ്ട് നിരവധി വ്യക്തികൾ ആണ് ഇപ്പോൾ രംഗത്തെത്തുന്നത്.
വിമര്‍ശിച്ചുകൊണ്ടുളള നിരവധി കമന്റുകള്‍ വരുന്നുന്നുണ്ടെങ്കിലും താരം അതൊന്നും കണ്ടതായിപ്പോലും നടിക്കുന്നില്ല.
ഐ പി എല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന സ്വന്തം ടീമിനൊപ്പം ദുബായിലാണ് നടി ഇപ്പോള്‍. കൃത്യമായ ഇടവേളകളില്‍ കൊവിഡ് പരിശോധന നടത്തുക, പുറത്തുനിന്നുളളവരുമായി സമ്ബര്‍ക്കം ഉണ്ടാവരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ബയോ ബബിള്‍ നിബന്ധനകള്‍ ടീം അംഗങ്ങളും ഒപ്പമുളളവരും കൃത്യമായി പാലിച്ചേ മതിയാവൂ. ഈ നിര്‍ദ്ദേശം പാലിക്കുന്നതിന്റെ ഭാഗമായാണ് താരം ഇത്രയധികം കൊവിഡ് പരിശോധനകള്‍ക്ക് വിധേയയായത് എന്ന് താരം പറയുന്നു.
People ask me what’s an IPL team bio bubble? It’s a 6 day quarantine, covid tests every 4 days, staying in ur room, designated #KXIP restaurant, gym & stadium. A big thanks2 #BCCI, KXIP staff & @SofitelDXBPalm 4all their efforts 2 keep us safe & productive🙏 #Ting❤️#pzipldiaries pic.twitter.com/k0pX3InQT7
— Preity G Zinta (@realpreityzinta) October 20, 2020