പൃഥ്വിരാജും ബിജുമേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളുടെ പ്രസ് മീറ്റ് സംഘടിപ്പിച്ചു. രഞ്ജിത്തും പൃഥ്വിരാജും ബിജു മേനോനുമാണ് മാധ്യമങ്ങളെ കാണാന്‍ എത്തിയത്. ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വില്ലനേയും നായകനേയും കാണാന്‍ സാധിക്കില്ലെന്നും രണ്ടു മനുഷ്യരുടെ ഇമോഷണനാണ് ചിത്രത്തിലുടനീളം പറയുന്നതെന്ന് പൃഥ്വി കൂട്ടിചേര്‍ത്തു.
ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായി പൃഥ്വിരാജു പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ ശത്രുവായി അയ്യപ്പന് നായരായി ബിജുമേനോനും ചിത്രത്തില്‍ എത്തും. പൃഥ്വിരരാജിന്റെ കഥാപാത്രം കോശിയുടെ അപ്പന് കുര്യന് ജോണായി എത്തുന്നത് സംവിധായകന് രഞ്ജിത്താണ്.ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വിട്ടു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് ജേക്സ് ബിജോയ് ആണ്.
അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലി റിലീസ് ചെയ്ത് നാലു വര്‍ഷങ്ങള്‍ക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തില്‍ നാലുനായികമാരാണ് ഉള്ളത്. മിയ, അന്ന രാജന്, സിദ്ദിഖ്, അനു മോഹന്‍,ജോണി ആന്റണി,ഗൗരി നന്ദ, അനില്‍ നെടുമങ്ങാട്,സാബുമോന്, ഷാജു ശ്രീധര്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.