Thursday, April 22

‘ദി പ്രീസ്റ്റി’ലെ ‘നീലാമ്പലേ നീ വന്നിതാ എന്ന ഗാനം പുറത്തിറങ്ങി.

Pinterest LinkedIn Tumblr +

മമ്മൂട്ടി–മഞ്ജു വാരിയർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ‘ദ് പ്രീസ്റ്റി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നീലാംബലേ നീ വന്നിതാ’ എന്നു തുടങ്ങുന്ന ഗാനം മലയാളികളുടെ പ്രിയഗായിക സുജാത മോഹനാണ് ആലപിച്ചത്. ഇടവേളയ്ക്കു ശേഷം സുജാത ആലപിക്കുന്ന പാട്ടു കൂടിയാണിത്. ഗായികയുടെ സ്വരഭംഗി ഇതിനോടകം ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. ഏറെ കൊതിയോടെ പാട്ട് ആവർത്തിച്ചു കേൾക്കുകയാണെന്നാണ് ആരാധകപക്ഷം.

ഇതിന് മുമ്പ് ഇറങ്ങിയിരുന്ന നസ്രേത്തിൻ നാട്ടിലേ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ആന്‍റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും വി എൻ ബാബുവും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. മാർച്ച് നാലിനാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

മഞ്ജു വാരിയർ ആദ്യമായി അഭിനയിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ദ് പ്രീസ്റ്റ്’. ചിത്രത്തിൽ മമ്മൂട്ടിക്കും മഞ്ജുവിനുമൊപ്പം കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ. ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി.എൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.