ജോർദാനിലെ ആടുജീവിതം ഷൂട്ടിങ്ങിന് ശേഷം നാട്ടിലെത്തിയ പൃഥ്വിരാജ് കഴിഞ്ഞ ഏഴ് ദിവസമായി ഫോർട്ട് കൊച്ചിയിൽ ഇന്സ്ടിട്യൂഷനൽ ക്വാറന്റൈനിലായിരുന്നു. ഇന്ന് വീട്ടിലേക്ക് മടങ്ങുന്ന പൃഥ്വിരാജ് ഇനി ഏഴു ദിവസം ഹോം ക്വാറന്റൈനിൽ ആയിരിക്കും. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
എന്റെ 7 ദിവസത്തെ ഇന്സ്ടിട്യൂഷനൽ ക്വാറന്റൈൻ ഇന്നവസാനിക്കുകയാണ്. ഇനിയുള്ള 7 ദിവസം ഹോം ക്വാറന്റൈനിലായിരിക്കും. ഇത്രയും ദിവസം മികച്ച ആതിഥ്യവും കരുതലും പകർന്ന കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിലെ ഏവർക്കും നന്ദി.
ഹോം ക്വാറന്റൈനിൽ ആയിരിക്കുന്നവരും ഹോം ക്വാറന്റൈനിലേക്ക് പോകുന്നവരും പ്രത്യേകം ഓർക്കുക. വീട്ടിലേക്ക് പോകുന്നുവെന്നത് ഒരിക്കലും ക്വാറന്റൈൻ സമയം കഴിഞ്ഞു എന്ന് അർത്ഥമാക്കുന്നില്ല. സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന എല്ലാവിധ നിയന്ത്രണങ്ങളോടും കൂടി റിസ്ക് കൂടുതൽ ഉള്ളവരിൽ നിന്നും അകന്ന് നിന്ന് മാത്രം ഈ ക്വാറന്റൈൻ പൂർത്തിയാക്കുക.