സിനിമാപ്രേമികൾ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്.പ്രഭു,സുനിൽ ഷെട്ടി, അർജുൻ,പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.
ചിത്രത്തെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ.ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസ് എത്രത്തോളം ആണെന്ന് തനിക്ക് അറിയാം എന്നും താൻ ചിത്രത്തിന്റെ പ്രൊഡ്യൂസർ അല്ലാത്തതിനാൽ അത് പുറത്ത് വിടുന്നില്ല എന്നും പൃഥ്വിരാജ് പറഞ്ഞു.റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് പൃഥ്വിരാജ് മനസ്സ് തുറന്നത്.ചോദ്യകർത്താവ് നികേഷ് കുമാർ പ്രീ ബിസിനസ് 150 കോടി ഉണ്ടെന്ന് കേൾക്കുന്നുണ്ടലോ എന്ന് ചോദിച്ചപ്പോൾ അത് എത്രയാണ് എന്ന് പറയുന്നില്ല എന്നും മലയാള സിനിമയ്ക്ക് ഒരിക്കലും ചിന്തിക്കാൻ പോലും സാധിക്കാത്ത ഭീമമായ തുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു.
മലയാള സിനിമയിലെ ഒരു നാഴിക കല്ല് ആണ് മരയ്ക്കാർ.കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് എങ്കിൽ ചിന്തിക്കാൻ പോലും പറ്റാത്ത ചിത്രമാണ് മരയ്ക്കാർ.എന്നാൽ ഇന്ന് ചിത്രത്തെ തേടി വലിയൊരു പ്രീ റിലീസ് ബിസിനസ് തുക എത്തുന്നു. മലയാള സിനിമയുടെ ഈ വളർച്ചയാണ് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തേണ്ടത്,പൃഥ്വിരാജ് പറഞ്ഞു.