നടനായും സംവിധായകനായും കഴിവ് തെളിയിച്ച മലയാളികളുടെ പ്രിയ താരം പൃഥ്വിരാജിനൊപ്പം മുഹ്സിന് പരാരിയുടെ സഹോദരന് ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഇന്ദ്രജിത്തും എത്തുന്നു. ലൂസിഫറിന് ശേഷം ഒരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്. സിനിമ ചര്‍ച്ച ചെയ്യുന്നത് പൂര്‍ണ്ണമായും മലബാര്‍ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രമേയമാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ആംഗിളും സിനിമയുടെ ഒരു ഘട്ടത്തില്‍ കടന്നു വരുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. ലൂസിഫറില്‍ ഇര്‍ഷാദ് പരാരി അസോസിയേറ്റ് സംവിധായകനായിരുന്നു. മുഹ്സിന് സുഡാനിക്കും, വൈറസിനും ശേഷം സ്ക്രിപ്റ്റ് ചെയ്യുന്ന ചിത്രമായിരിക്കും ഇത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തില്‍ ഒരു ഡ്രാമയ്ക്കുള്ള വലിയ സാധ്യത തിരക്കഥക്കുണ്ടെങ്കിലും പരമാവധി റിയലിസ്റ്റിക്കായി ചിത്രീകരിക്കാനുള്ള ശ്രമമായിരിക്കും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുക എന്ന് മുഹ്സിന് പറഞ്ഞു.