തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് പതിനെട്ടാം പടി.കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുതുമുഖ താരങ്ങൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ മമ്മൂട്ടി ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപെടുന്നുണ്ട്.ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിൽ വരുന്നത്.മമ്മൂട്ടിയുടെ ചിത്രത്തിലെ ലുക്കും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.
ചിത്രത്തിൽ ഇപ്പോൾ കൂടുതൽ താരങ്ങൾ ഉണ്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.മമ്മൂട്ടിക്ക് പുറമെ പൃഥ്വിരാജ്,ടോവിനോ,ആര്യ തുടങ്ങിയവരും ഗസ്റ്റ് റോളുകളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടും.കഥാപാത്രങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.ചിത്രം നിർമിക്കുന്നത് ഓഗസ്റ്റ് സിനിമാസാണ്.