മലയാളികളുടെ പ്രിയ നടനും സംവിധായകനുമായ പൃഥ്വിരാജ് റേഞ്ച് റോവർ സ്വന്തമാക്കിയ വാർത്ത തികഞ്ഞ ആകാംഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഇപ്പോൾ ചർച്ചാവിഷയമാകുന്നത് അദ്ദേഹത്തിന്റെ കൈയിലെ വില കൂടിയ വാച്ചാണ്.അതിനു വഴി വച്ചത് സുപ്രിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.രണ്ടു ദിവസം മുൻപ്, പൃഥ്വിരാജ് പുതിയ റേഞ്ച് റോവറിന്റെ ഡ്രൈവിങ് സീറ്റിലിരിക്കുന്ന ചിത്രം സുപ്രിയ പങ്കുവക്കുകയുണ്ടായി. കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി എന്നായിരുന്നു അതിന്റെ അടികുറിപ്പ്. ചിത്രത്തിലുണ്ടായിരുന്നത് സ്റ്റിയറിങ്ങിൽ പിടിച്ചിരിക്കുന്ന പൃഥ്വിരാജിന്റെ കൈകൾ മാത്രമായിരുന്നു.
അപ്പോഴേക്കും ഏവരുടെയും ശ്രദ്ധ കയ്യിൽ കെട്ടിയിരുന്ന വാച്ചിലേക്ക് ആയി.പൃഥ്വിയുടെ കൈയിലെ വാച്ച് ‘ഹുബ്ലോ’ എന്ന ബ്രാൻഡല്ലേ എന്നായി ആരാധകരുടെ സംശയം. സംശയത്തിന് മറുപടിയായി പൃഥ്വിയുടെ വാച്ച് ‘ഹുബ്ലോ’ അല്ല, ‘എപി റോയൽ ഓക്ക് ഓഫ്ഷോർ ഡൈവർ’ ആണെന്ന് സുപ്രിയ കമന്റ് ചെയ്തു. ഒപ്പം അത് താൻ കഴിഞ്ഞ വിവാഹവാർഷികത്തിന് പൃഥ്വിക്ക് സമ്മാനമായി നൽകിയതാണെന്നും സുപ്രിയ കൂട്ടിച്ചേർത്തു.ഏകദേശം 13 ലക്ഷം മുതൽ 20 ലക്ഷം വരെ വിലവരുന്ന സ്റ്റൈലിഷ് വാച്ച് ആണിത്.ഏവരുടെയും ശ്രദ്ധ കാറിൽ നിന്നും വാച്ചിലേക്ക് തിരിഞ്ഞു എന്ന് മനസ്സിലാക്കിയ സുപ്രിയ കമന്റുകൾ എല്ലാം നീക്കം ചെയ്ത് നിശബ്ദയായി.