സൈമ ഫിലിം അവാർഡ്സിന്റെ എട്ടാമത് പതിപ്പ് ഇന്നലെ ദോഹയിൽ നടന്നു.വലിയ വിഭുലമായ ആഘോഷമായിട്ടാണ് ഇത്തവണ ചടങ്ങുകൾ നടന്നത്.തെലുങ്ക്, കന്നഡ ഇൻഡസ്ട്രികൾക്ക് വേണ്ടി ആദ്യ ദിവസമായിരുന്നു അവാർഡ് ചടങ്ങുകൾ. ഇന്നലെയായിരുന്നു മലയാളത്തിനും തമിഴിനും വേണ്ടിയുള്ള ചടങ്ങുകൾ..
മലയാള സിനിമയിലെയും തമിഴ് സിനിമയിലെയും പല പ്രമുഖ താരങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ലാലേട്ടനും പൃഥ്വിരാജും ടോവിനോയും ഇന്നലെ ദോഹയിൽ എത്തിയിരുന്നു. പൃഥ്വിരാജ് ഭാര്യ സുപ്രിയയോടൊപ്പമാണ് ചടങ്ങിൽ സംബന്ധിക്കാൻ എത്തിയത്.ചടങ്ങിനിടെ പ്രളയബാധിതരെ സഹായിക്കുവാൻ പൃഥ്വിരാജ് ആഹ്വാനം ചെയ്തു. ഞാൻ ഇത് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾരണ്ടര ലക്ഷത്തിൽ പരം ആളുകൾ റിലീഫ് ക്യാമ്പുകളിൽ കഴിയുന്നു.അവരിൽ പലർക്കും നാളെ എന്ന സങ്കല്പം പോലുമില്ല.അതിനാൽ അവരെ സഹായിക്കാൻ നാം ബാധ്യസ്ഥരാണ്.ഇവിടെ കൂടിയിരിക്കുന്ന എല്ലാവരോടും,ഈ പ്രോഗ്രാം കാണുന്ന എല്ലാവരോടും ഇവരെ സഹായിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു,പൃഥ്വിരാജ് പറഞ്ഞു. പൃഥ്വിരാജിന്റെ വാക്കുകളെ ഹർഷാരവത്തോടെയാണ് പ്രേക്ഷകർ എതിരേറ്റത്.ചടങ്ങിൽ മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡും പൃഥ്വിരാജ് സ്വന്തമാക്കി.
BEST ACTOR (critics)- Malayalam for the year 2019 goes to Prithviraj Sukumaran for Koode and the award is presented by Radhika Sarath Kumar. pic.twitter.com/pMCSUChyJ8
— Cinema Daddy (@CinemaDaddy) August 17, 2019