കേരളം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരൻ ആണ്.പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ലൂസിഫർ
ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.മികച്ച പ്രതികരണം ലഭിച്ച ട്രയ്ലർ സംവിധാനം വൈശാഖ് തന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്യുകയുണ്ടായി. മമ്മൂട്ടി ചിത്രം മധുരരാജയുടെ സംവിധായകൻ കൂടിയാണ് അദ്ദേഹം.രാജുവിന്റെ ഷോട്ടുകൾ ഗംഭീരമാണെന്നും ചിത്രം വിജയമാകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ വൈശാഖിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്.മധുരരാജ കാണുവാൻ താൻ കാത്തിരിക്കുന്നു എന്നും രാജയുടെ മൂന്നാം ഭാഗത്തിൽ തന്നെയേയും വിളിക്കണേ എന്നും പൃഥ്വിരാജ് പറഞ്ഞു.