പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രം 150 കോടിക്ക് മുകളിൽ കളക്ഷൻ നേടി ചരിത്രം കുറിച്ചാണ് തീയേറ്ററിൽ പ്രദർശനം തുടരുന്നത്. കേരളത്തിൽനിന്ന് ആയാലും ല ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്.
ഇതിനിടെ ചിത്രത്തിനെ തേടി അവാർഡുകൾ എത്തി തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. മഴവിൽ മനോരമ എന്റർടൈന്മെന്റ്സ് അവാർഡിലെ ഈ വർഷത്തെ ഏറ്റവും മികച്ച സംവിധായകനുള്ള ഉള്ള അവാർഡ് ലൂസിഫറിന്റെ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ സ്വന്തമാക്കി.
നടനായും നിർമ്മാതാവായും പുരസ്കാരങ്ങൾ മേടിച്ചിട്ടുള്ള പൃഥ്വിരാജ് തൻറെ ഷെൽഫിലേക്ക് ആദ്യമായി മികച്ച സംവിധായകനുള്ള അവാർഡും കൊണ്ടുപോകുന്ന അസുലഭ കാഴ്ചയാണ് ഇത്. ചിത്രത്തിലെ തന്നെ ആക്ഷൻ സിനിമകൾക്ക് മികച്ച സ്റ്റൻഡ് ഡയറക്ടറായി സ്റ്റൻഡ് സിൽവയും തിരഞ്ഞെടുക്കുകയുണ്ടായി .ലൂസിഫർ ഒരു മാസം പിന്നിടുമ്പോഴും ഇപ്പോഴും നിറഞ്ഞ സദസ്സിൽ തന്നെയാണ് പ്രദർശനം തുടരുന്നത്. കഴിഞ്ഞദിവസം തമിഴ്നാട്ടിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് ഗംഭീര റിപ്പോർട്ടാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.