പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.
ചിത്രത്തിന് ലഭിച്ച കളക്ഷൻ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ലുകളിൽ ഒന്നാണ്. എന്നാൽ ഈ സിനിമയ്ക്ക് ലഭിച്ച വിപണന സാധ്യതയേക്കാൾ കൂടുതൽ വിപണന സാധൃതകൾ മരയ്ക്കാറും മാമാങ്കവും കൊണ്ടുവരും എന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.വിപണന സാധ്യതകൾക്ക് പരമാവധി വഴിതെളിച്ച ചിത്രമാണ് ലൂസിഫർ.എന്നാൽ ഇതുകൊണ്ട് മലയാളസിനിമ അവസാനിക്കുന്നില്ല, കൂടുതൽ വാണിജ്യ പരമായ ചിത്രങ്ങളായിരിക്കും ഇനി വരാനിരിക്കുന്നത്, പൃഥ്വിരാജ് പറഞ്ഞു. ഓവർസീസ് സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയ ചിത്രമായിരുന്നു ലൂസിഫർ.എന്നാൽ മരയ്ക്കാറും മാമാങ്കവും റിലീസ് ആകുന്ന സമയത്ത് ഈ വിപണന സാധ്യതകൾ വീണ്ടും വർധിക്കുമെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.