ജീവിതത്തിൽ ഏറ്റവും കൂടുതൽ ടെൻഷനടിച്ച 48 മണിക്കൂറിനെ പറ്റി തുറന്നു പറയുകയാണ് പൃഥ്വിരാജ്. മകൾ അലംകൃതയുടെ ജനനസമയത്താണ് ഏറ്റവും കൂടുതൽ ടെൻഷനടിച്ചതെന്ന് പൃഥ്വിരാജ് പറയുന്നു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് തുറന്നു പറഞ്ഞത്. കുറച്ച് കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നു എന്നും ഇതൊന്നും തന്റെ കയ്യിൽ നിൽക്കുന്ന കാര്യങ്ങളല്ല എന്ന് അപ്പോൾ തനിക്ക് മനസ്സിലായി എന്നും പൃഥ്വിരാജ് പറഞ്ഞു. മകളുടെ ജനനത്തിന് ശേഷം താൻ കുറച്ചുകൂടി സോഫ്റ്റ് ആയി എന്നും അത് ബോധപൂർവ്വം അല്ല എന്നും പൃഥ്വി പറയുന്നു.
അങ്ങനെ അത്ര പെട്ടെന്നൊന്നും ആർക്കും തന്നെ പേടിപ്പിക്കാൻ ആവില്ലെന്നും എന്നാൽ മകളെ തനിക്ക് പേടി ഉണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. പെട്ടെന്ന് സങ്കടം വരുന്ന ഒരു പ്രകൃതക്കാരനാണ് താനെന്നും യഥാർത്ഥ തന്നെ ആരുടെയും മുന്നിൽ പ്രദർശിപ്പിക്കാറില്ലെന്നും പൃഥ്വി പറയുന്നു.
ഇതിനിടെ പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസൻസ് ഇതിനിടെ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് .9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്.സച്ചിയാണ് തിരക്കഥ.
ചിത്രത്തിൽ കാറുകളോട് ഭ്രമമുളള ഒരു സൂപ്പർ താരമായാണ് പൃഥ്വിരാജ് എത്തുന്നത്.പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് ഹരീന്ദ്രൻ എന്നാണ്.സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ദീപ്തി സതിയാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായിക. സുരാജിന്റെ നായികയായി മിയയും എത്തുന്നു.വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിലാണ് സുരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്.. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്ന് ആണ്.