തന്റെയും മുരളി ഗോപിയുടെയും ഡ്രീം സിനിമയെ കുറിച്ച് പങ്കു വെക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ.മുരളി ഗോപി ഡ്രീം പ്രോജക്ട് പോലെ കാത്തുസൂക്ഷിക്കുന്ന ഒരു കഥയുണ്ടെന്നും താൻ വേണം അത് സംവിധാനം ചെയ്യാൻ എന്ന് മുരളി ഗോപി പറഞ്ഞതായും പൃഥ്വിരാജ് പറയുന്നു.എന്നാൽ ഈ ചിത്രം ഒരുക്കാൻ ലോസാഞ്ചലസ് പോലെയുള്ള സ്റ്റുഡിയോ കമ്പനി വേണമെന്നും മൂന്ന് വർഷത്തിലേറെ പരിശ്രമം വേണമെന്നും പൃഥ്വിരാജ് പറയുന്നി.
ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസ് ആണ് പൃഥ്വിരാജിന്റെ അടുത്ത റിലീസ് .9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്.സച്ചിയാണ് തിരക്കഥ.
ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.
ചിത്രത്തിൽ കാറുകളോട് ഭ്രമമുളള ഒരു സൂപ്പർ താരമായാണ് പൃഥ്വിരാജ് എത്തുന്നത്.പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് ഹരീന്ദ്രൻ എന്നാണ്.സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ദീപ്തി സതിയാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായിക. സുരാജിന്റെ നായികയായി മിയയും എത്തുന്നു.വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിലാണ് സുരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ജീൻ പോളും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്ന് ആണ്.ചിത്രം ഡിസംബർ 20ന് തിയറ്ററുകളിൽ എത്തും.