മിമിക്രി രംഗത്ത് നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയ താരമാണ് കോട്ടയം നസീർ. അദ്ദേഹം അവതരിപ്പിച്ച ഒരു തിരക്കഥ തന്നെ ഏറെ അത്ഭുതപ്പെടുത്തി എന്ന് ഇപ്പോൾ തുറന്നുപറയുകയാണ് നടൻ പൃഥ്വിരാജ്. ‘ബ്രദേഴ്സ് ഡേ’ ടീമിന്റെ ഗെറ്റ് ടുഗെതര്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിമിക്രി രംഗത്ത് നിന്നും സംവിധാന രംഗത്തേക്ക് കടന്നുവരുന്ന താരങ്ങളെല്ലാം അവരുടെ ആദ്യ ചിത്രം തന്നെ വച്ചു ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് ആ അവസരത്തിൽ പറഞ്ഞു.
നാദിർഷക്കും ഷാജോണിനും പിന്നാലെ കോട്ടയം നസീർ തന്റെ അടുത്ത് ഒരു തിരക്കഥ അവതരിപ്പിച്ചിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. വേദിക്ക് സമീപം നിന്നിരുന്ന കോട്ടയം നസീറിനെ നോക്കി നസീറിക്കയെ കണ്ടാൽ ഇങ്ങനെ ഒരു സ്ക്രിപ്റ്റ് എഴുതാൻ പറ്റും എന്നു തോന്നുന്നില്ല എന്നും അത് തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും പൃഥ്വിരാജ് പറയുകയുണ്ടായി. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില്‍ ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്ട്ടിന്, മിയ, ഹൈമ എന്നിങ്ങനെ നാല് നായികമാർ ആണുള്ളത്. ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും.