പ്രേക്ഷകരുടെ പ്രിയതാര ജോഡികളാണ് പൃഥ്വിരാജും സുപ്രിയയും. പൃഥ്വിരാജ് തന്റെ പുതിയ ചിത്രത്തിനായുള്ള പുത്തൻ ലുക്കിനെ കുറിച്ചുള്ള ചർച്ചകൾ എല്ലാം സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന് വേണ്ടി പരമാവധി മെലിഞ്ഞ് കട്ടത്താടി ആക്കുകയാണ് പൃഥ്വിരാജ്. ലിസ്റ്റിൻ സ്റ്റീഫന്റെ മകളുടെ മാമോദിസ വേളയിൽ നിരവധി താരങ്ങൾ പങ്കെടുത്തപ്പോൾ പൃഥ്വിരാജ് എത്തിയത് സുപ്രിയക്ക് ഒപ്പമായിരുന്നു. വീട്ടിൽ ഇപ്പോൾ ചിലവ് വളരെ കുറവാണെന്നും ആകെ ഭക്ഷണം കഴിക്കുന്നത് അലംകൃത മാത്രമാണെന്നും സുപ്രിയ പറഞ്ഞിരുന്നു.
ട്രാഫിക് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് വന്ന് കെട്ടിയോൾ ആണെന്റെ മാലാഖ ഡ്രൈവിംഗ് ലൈസൻസ് എന്നീ ചിത്രങ്ങൾ ഒരുക്കിയ ലിസ്റ്റിൻ സ്റ്റീഫൻ പൃഥ്വിരാജുമായി അടുത്ത സൗഹൃദം ഉള്ള ഒരു വ്യക്തിയാണ്. ലിസ്റ്റിന്റെ മകളെ കാണുവാനായി വേദിയിലേക്ക് എത്തിയപ്പോൾ എന്നെയും സുപ്രിയയും കഴിഞ്ഞാൽ അലംകൃത ഏറ്റവും കൂടുതൽ കാണുന്ന മുഖം ലിസ്റ്റിന്റെ ആണെന്ന് പൃഥ്വിരാജ് പറഞ്ഞു. നരേന്, മിത്ര കുര്യന്, പ്രയാഗ മാര്ട്ടിന്, ജോബി ജോര്‍ജ് തുടങ്ങി നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്.