റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിൽ താൻ ജീവിതത്തിൽ ഏറ്റവും ടെൻഷനടിച്ച സമയത്തെ പറ്റി തുറന്നു പറയുന്നതിനിടയിൽ കേരളത്തിൽ താനിതുവരെ സന്ദർശിക്കാത്ത സ്ഥലങ്ങളെ കുറിച്ചും പൃഥ്വിരാജ് തുറന്നുപറയുന്നു. ആദ്യമായി അദ്ദേഹം പറഞ്ഞത് ലുലുമാൾ ആണ്. കൊച്ചിയില്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനോ മറ്റ് പ്രചരണ പരിപാടികള്‍ക്കോ വേദിയാകുന്ന ഒരു പ്രമുഖ ഇടമാണ് ലുലുമാള്‍. എന്നാൽ താരം ഇതുവരെ ലുലുമാളിൽ പോയിട്ടില്ല. തനിക്കറിയാവുന്ന നിരവധി നടിമാർ പർദ്ദയിട്ട് ലുലുമാൾ സന്ദർശിക്കാൻ പോകുന്നതിനെപ്പറ്റി തനിക്കറിയാമെന്നും പക്ഷേ തന്റെ അത്രയും ഹൈറ്റ് ഉള്ള ഒരാൾ പർദ്ദ ഇട്ട് പോയാൽ സംശയാസ്പദമായ രീതിയിൽ പിടിക്കുമെന്ന് ഉള്ളതിനാൽ താൻ ആ സാഹസത്തിനു മുതിർന്നില്ല എന്നും പൃഥ്വിരാജ് പറയുന്നു.
പൃഥ്വിരാജ് നായകനായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം ഡ്രൈവിങ് ലൈസൻസാണ്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ബ്ലെസ്സി ചിത്രം ആട് ജീവിതത്തിനായുള്ള തയ്യാറെടുപ്പിനായി പൃഥ്വിരാജ് ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്.
ഇതിനിടെ പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസൻസ് ഇതിനിടെ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് .9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്.സച്ചിയാണ് തിരക്കഥ.
ചിത്രത്തിൽ കാറുകളോട് ഭ്രമമുളള ഒരു സൂപ്പർ താരമായാണ് പൃഥ്വിരാജ് എത്തുന്നത്.പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് ഹരീന്ദ്രൻ എന്നാണ്.സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ദീപ്തി സതിയാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായിക. സുരാജിന്റെ നായികയായി മിയയും എത്തുന്നു.വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിലാണ് സുരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്.. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്ന് ആണ്.