സിനിമാപ്രേമികൾ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്.പ്രഭു,സുനിൽ ഷെട്ടി, അർജുൻ,പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.
ചിത്രത്തെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ.ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസ് എത്രത്തോളം ആണെന്ന് തനിക്ക് അറിയാം എന്നും താൻ ചിത്രത്തിന്റെ പ്രൊഡ്യൂസർ അല്ലാത്തതിനാൽ അത് പുറത്ത് വിടുന്നില്ല എന്നും പൃഥ്വിരാജ് പറഞ്ഞു.മലയാള സിനിമയിലെ ഒരു നാഴിക കല്ല് ആണ് മരയ്ക്കാർ.കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് എങ്കിൽ ചിന്തിക്കാൻ പോലും പറ്റാത്ത ചിത്രമാണ് മരയ്ക്കാർ.എന്നാൽ ഇന്ന് ചിത്രത്തെ തേടി വലിയൊരു പ്രീ റിലീസ് ബിസിനസ് തുക എത്തുന്നു. മലയാള സിനിമയുടെ ഈ വളർച്ചയാണ് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തേണ്ടത്,പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജ് ചിത്രം ബ്രദേഴ്സ് ഡേയുടെ ഗ്ലോബൽ ലോഞ്ച് ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ.മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്.ഒരു ഔട്ട് ആൻഡ് ഔട്ട് മാസ്സ് കോമഡി എന്റർടൈനർ ആയിട്ടാണ് ബ്രദേഴ്സ് ഡേ അണിയിച്ചൊരുക്കുന്നത്.ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ,മിയ, പ്രയാഗ മാർട്ടിൻ ,മഡോണ സെബാസ്റ്റ്യൻ എന്നിവർ നായികമാരായി എത്തുന്നത്.