കേരളം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരൻ ആണ്.പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ലൂസിഫർ .ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.മികച്ച പ്രതികരണം ലഭിച്ച ട്രയ്ലർ അഞ്ച് മില്യൺ വ്യൂസും കടന്ന് മുന്നേറുകയാണ്
ലൂസിഫർ ഷൂട്ടിങ്ങിനിടെ ഏറ്റവും രസകരമായ സംഭവം എന്താണെന്ന് സിനിമ ഡാഡിയുടെ അഭിമുഖത്തിൽ പൃഥ്വിരാജിനോട് അവതാരക അശ്വതി ചോദിക്കുകയുണ്ടായി.എനിക്കും മുരളിക്കും സെറ്റിൽ പ്രധാന പരുപാടി ലാലേട്ടനോട് പഴയ സിനിമാ വിശേഷങ്ങൾ ഒക്കെ ചോദിക്കുക എന്നതായിരുന്നു, ഞങ്ങൾ ലാലേട്ടൻ അറിയാതെ ലാലേട്ടന്റെ കുറെ കാര്യങ്ങളും അടിച്ചു മാറ്റിയിട്ടുണ്ട്,തമാശ എന്നോണം പൃഥ്വിരാജ് പറഞ്ഞു.വലിയ പ്രതീക്ഷയോടെ എത്തുന്ന ചിത്രം മാർച്ച് 28ന് റിലീസ് ചെയ്യും.