മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ആരാധകര്‍ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയില്‍ മോഹന്‍ലാലും പൃഥ്വിയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ച. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ ബ്ലോഗില്‍ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു.
ഇതിനിടെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ചെയ്ത സംസ്കൃത നാടകമായ കര്‍ണ്ണഭാരത്തിന്റെ പൂര്‍ണ്ണരൂപം കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ദാസന് എഴുതിയ നാടകം കാവാലം നാരായണ പണിക്കറാണ് രംഗ്യഭാഷ്യം നല്‍കിയത്.
മോഹന്‍ലാലിന്റെ കര്‍ണ്ണഭാരം കണ്ട് അമ്ബരന്നിരിക്കുകയാണ് യുവതാരം പൃഥ്വിരാജ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പൃഥ്വിരാജിന്റെ ട്വിറ്റാണ്. നാടകത്തിനെ കുറിച്ചായിരുന്നു താരത്തിന്റെ ട്വിറ്റ്.