മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികൾ ആണ് സുപ്രിയയും പൃഥ്വിരാജും. പൃഥ്വിയുടെ ഒപ്പം നിന്ന് പൃഥ്വിക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകുകയാണ് സുപ്രിയ. മലയാളത്തിലെ സൂപ്പർ സ്റ്റാർ ആയി മാറിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്, മാധ്യമ പ്രവർത്തക ആയിരുന്നു സുപ്രിയ വിവാഹ ശേഷം തൻറെ ജോലി ഉപേക്ഷിക്കുകയായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻ കമ്പനിയുടെ മുഴുവൻ ചുമതലയും ഏറ്റെടുത്ത് നടത്തുന്നത് സുപ്രിയ ആണ്.
ഇപ്പോൾ പ്രിത്വിരാജ് കുടുംബത്തിനൊപ്പം മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയതിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം മാലിദ്വീപിൽ നിന്നുണ്ടായ അനുഭവങ്ങളും താരം കുറിച്ചിട്ടുണ്ട്. നിങ്ങൾക്ക് ലോകത്ത് ഏറ്റവും വലിയൊരു ഹോട്ടലിലോ, റസ്റ്റോറന്റിലോ താമസിക്കാൻ ഒരു അവസരം ലഭിക്കുകയാണെങ്കിൽ ആ ഹോട്ടലിലെ റൂമികളോ,ഓഫറുകളോ അതൊന്നുമായിരിക്കില്ല നിങ്ങളെ ബാധിക്കുക, മറിച്ചു ആ സ്ഥലത്തേക്ക് വീണ്ടും പോകാനുള്ള ഒരു തോന്നൽ ഉണ്ടാക്കുക ആണ് ഏറ്റവും പ്രധാനം. അല്ലിയുടെയും സ്നേഹം നിങ്ങൾക്ക്.
ഇവർ താമസിച്ച ഹോട്ടലിലും നന്ദി പറഞ്ഞുകൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്.