മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന രചയിതാവും സംവിധായകനുമാണ് പപ്പേട്ടൻ എന്നു സിനിമാ ലോകം വിളിക്കുന്ന അന്തരിച്ചു പോയ പദ്മരാജൻ. അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ദേശാടന കിളി കരയാറില്ല, കരിയില കാറ്റു പോലെ, തൂവാനത്തുമ്പികൾ, നമ്മുക്കു പാർക്കാൻ മുന്തിരി തോപ്പുകൾ, അപരൻ, സീസണ്, ഞാൻ ഗന്ധർവൻ, തിങ്കളാഴ്ച നല്ല ദിവസം, മൂന്നാം പക്കം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹം നമുക്കായി സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിത കഥയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ഒരു ചിത്രം ഒരുങ്ങാൻ പോവുകയാണെന്ന് പറയുകയാണ് മകനും രചയിതാവും ആയ അനന്ത പദ്മനാഭൻ.
നടൻ പൃഥ്വിരാജ് താടി വെച്ചുള്ള ഗെറ്റപ്പിൽ പദ്മരാജന്റെ രൂപ സാദൃശ്യം ഉണ്ടെന്നുള്ള ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വെച്ചു കൊണ്ട് അടുത്ത വർഷം ഈ ചിത്രം സംഭവിക്കും എന്നാണ് അനന്ത പത്മനാഭൻ പറയുന്നത്. അഭിനേതാവായ ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറുപ്പിനെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. ആ കുറുപ്പിനും ചിന്തക്കും നന്ദിയും അർപ്പിക്കുന്നുണ്ട്. അച്ഛനെ നന്നായി അറിയുന്നവർ അമ്മയുടെ ഓർമ്മകുറിപ്പുകൾ അവലംബമാക്കി കൊണ്ട് മറ്റൊരു പരിപാടി പ്ലാൻ ചെയ്യുകയാണെന്നും താടി വെച്ചുള്ള ഒരു ഫാൻസിഡ്രസ് കളിയാക്കരുത് ഇത് എന്ന നിർദ്ദേശം താൻ കൊടുത്തപ്പോൾ അത് തന്നെയാണ് അവരുടെയും മനസ്സിൽ എന്നും അദ്ദേഹം പറയുന്നു. നടൻ ആരെന്ന് അവർ തന്നെ പറയട്ടെ എന്നാണ് അനന്തപത്മനാഭൻ പറയുന്നത്. അവസാനമായി രാജുവിന് അച്ഛന്റെ ഛായ ഉണ്ടെന്നും ഹരീഷ് പേരടിക്ക് നന്ദിയും അദ്ദേഹം പറയുന്നു.