കൈരളി ടിവിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇശൽ ലൈലയുടെ വേദിയിൽ വെച്ചാണ് രസകരമായ കാഴ്ച പ്രേക്ഷകർ കണ്ടത്. ലൂസിഫറിന്റെ ട്രെയിലറിന്റെ അവതരണവും ഇശല്‍ ലൈല വേദിയില്‍ നടന്നു. ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും വേദിയിലെത്തി. മമ്മുട്ടിയാണ് ലൂസിഫറിന്റെ ട്രെയിലര്‍ അവതരിപ്പിച്ചത്. അതിനിടയിലാണ് ലൂസിഫർ കണ്ടിഷ്ടപ്പെട്ടാൽ ഡേറ്റ് തരണേയെന്ന് പൃഥ്വിരാജ് മമ്മൂട്ടിയോട് പറഞ്ഞത്. ഡേറ്റ് ഒക്കെ എന്നേ തന്നുവെന്നായിരുന്നു മമ്മൂട്ടിയുടെ മാസ്സ് മറുപടി. മമ്മൂക്ക നായകനായ മധുരരാജയും വിഷു റിലീസായി തീയറ്ററുകളിൽ എത്തുന്നുണ്ട്.
മലയാള ചലച്ചിത്ര രംഗത്തെ പ്രതിഭകളുടെ അപൂര്‍വ്വ സംഗമം കൂടിയായിരുന്നു കൈരളി ടി വി ദുബായില്‍ സംഘടിപ്പിച്ച ഇശല്‍ ലൈല. മാപ്പിളപ്പാട്ടുകളുടെ ചരിത്രത്തില്‍ ഇടം പിടിച്ച കൈരളി ടിവി ഇശല്‍ ലൈല അവാര്‍ഡ് നിശയുടെ അഞ്ചാമത് പതിപ്പാണ് ദുബായ് ഇത്തിസലാത്ത് അക്കാദമിയില്‍ നടന്നത്. മോഹന്‍ലാല്‍, പൃഥിരാജ്, മഞ്ജു വാര്യര്‍, ടോവിനോ തോമസ്, മുരളി ഗോപി, ആശാ ശരത്, തുടങ്ങിയവരുടെ സാന്നിധ്യവും ഇശല്‍ ലൈലയെ വേറിട്ടതാക്കി. സംഗീത രംഗത്ത് അതുല്യ സംഭാവനകള്‍ നല്കിയ ഗന്ധര്‍വ ഗായിക കെ എസ് ചിത്ര, സംഗീത സംവിധായകന് ഗോപി സുന്ദര്‍, അഫ്സല്, അന്‍ഷി ഫാത്തിമ എന്നിവര്‍ക്ക് മമ്മുട്ടി അവാര്‍ഡുകള്‍ സമ്മാനിച്ചു.