ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്നത് മലയാള സിനിമയുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്റെ ഒരു ഹോബികളിൽ ഒന്നാണ്.ആഡംബര കാർ നിർമാതാക്കളായ റേഞ്ച് റോവറിന്റെ പുതിയ വാഹനം പൃഥ്വിരാജ് കുറച്ച് മാസങ്ങൾക്ക് മുൻപ് സ്വന്തമാക്കിയിരുന്നു.റേഞ്ച് റോവറിന്റെ വോഗ് ആണ് പൃഥ്വിരാജ് സ്വന്തമാക്കിയത്.1.82 കോടി രൂപയാണ് കേരളത്തിലെ ഇതിന്റെ ഓൺ റോഡ് പ്രൈസ്
ഇപ്പോൾ നടന് പൃഥ്വിരാജ് വീണ്ടും ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്.ബി എം ഡബ്ള്യൂവിന്റെ എം 760 ആഡംബര കാറാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്.വിലയില്‍ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് നേരത്തെ കാറിന്റെ രജിസ്ട്രേഷന് തടഞ്ഞിരുന്നു. നികുതിയുടെ ബാക്കി തുകയായ 9,54,350 രൂപയും അടച്ചാണ് പൃഥ്വിരാജ് കാറിന്റെ രജിസ്ട്രേഷന് ഇന്ന് പൂര്‍ത്തിയാക്കിയത്.
30 ലക്ഷം രൂപയുടെ ‘സെലിബ്രിറ്റി ഡിസ്കൗണ്ട്’വഴിയാണ് വാഹനത്തിന്റെ വില കുറച്ചു നല്‍കിയതാണെന്ന് വാഹനം വിറ്റ സ്ഥാപനത്തിന്റെ പ്രതിനിധികള്‍ അറിയിച്ചത്. എന്നാല്‍ ഡിസ്കൗണ്ട് നല്കിയാലും ആഡംബര കാറുകള്‍ക്കു യഥാര്‍ഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം.1.64 കോടി രൂപയുടെ ആഡംബര കാര്‍ താല്‍ക്കാലിക റജിസ്ട്രേഷനു വേണ്ടി എറണാകുളം ആര്‍ടി ഓഫിസില്‍ ഓണ്‍ലൈനില്‍ നല്കിയ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ച ബില്ലില്‍ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള റോഡ് നികുതിയും അടച്ചു. ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വാഹനത്തിന്റെ യഥാര്‍ഥ വില 1.64 കോടിയെന്നു കണ്ടെത്തി. തുടര്‍ന്നാണ് റജിസ്ട്രേഷന് തടഞ്ഞത്.