പുതിയ ആഡംബര വാഹനം സ്വന്തമാക്കി മലയാള സിനിമയുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ.ആഡംബര കാർ നിർമാതാക്കളായ റേഞ്ച് റോവറിന്റെ പുതിയ വാഹമാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്.റേഞ്ച് റോവറിന്റെ ലാൻഡ് റോവർ കാർ ആണ് പൃഥ്വിരാജ് സ്വന്തമാക്കിയത്.1.82 കോടി രൂപയാണ് കേരളത്തിലെ ഇതിന്റെ ഓൺ റോഡ് പ്രൈസ്.വാഹനത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
കലാഭവൻ ഷാജോൻ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ് പൃഥ്വിരാജ് ഇപ്പോൾ.മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്.ഒരു ഔട്ട് ആൻഡ് ഔട്ട് മാസ്സ് കോമഡി എന്റർടൈനർ ആയിട്ടാണ് ബ്രദേഴ്സ് ഡേ അണിയിച്ചൊരുക്കുന്നത്. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ,മിയ, പ്രയാഗ മാർട്ടിൻ ,മഡോണ സെബാസ്റ്റ്യൻ എന്നിവർ നായികമാരായി എത്തുന്നത്.