പ്രേക്ഷകർ ഒന്നാകെ ഏറ്റെടുത്ത പൃഥ്വിരാജ് – മോഹൻലാൽ ചിത്രമാണ് ലൂസിഫർ. 200 കോടി ക്ലബിൽ ഇടം പിടിച്ച ആദ്യ മലയാള ചിത്രം എന്ന നേട്ടം കൈവരിച്ച ചിത്രത്തിലെ ഓരോ ഡയലോഗുകളും പ്രേക്ഷകർക്കിടയിൽ ഹിറ്റാണ്. ഇപ്പോഴിതാ ചിത്രത്തിലെ മാസ്സ് ഡയലോഗുകളിൽ ഒന്നായ ‘ഉപദേശം കൊള്ളാം വർമ്മ സാറേ പക്ഷേ ചെറിയൊരു ഒരു പ്രശ്നമുണ്ട് .. തന്റെ തന്തയല്ല എന്റെ തന്ത’ പ്രേക്ഷകർക്കായി പറഞ്ഞിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. റെഡ് എഫ് എം മ്യൂസിക് അവാർഡ് വേദിയിൽ വെച്ചാണ് പൃഥ്വിരാജ് അവതാരകരുടെ ആവശ്യപ്രകാരം ഈ ഡയലോഗ് പറഞ്ഞത്. പൃഥ്വിരാജ് നായകനാകുന്ന ബ്രദേഴ്സ് ഡേയുടെ ഓഡിയോ ലോഞ്ചും അതേ വേദിയിൽ നടത്തിയിരുന്നു.
@PrithviOfficial delivers the mass dialogue of @Mohanlal from #Lucifer #PrithvirajSukumaran pic.twitter.com/kWJfHxNORr
— Cinema Daddy (@CinemaDaddy) August 26, 2019