ലൂസിഫറിന് എല്ലാ വിധ വിജയാശംസകളും നേർന്ന ദുൽഖർ സൽമാന് നന്ദി പറഞ്ഞ് സംവിധായകൻ പൃഥ്വിരാജ്. അതോടൊപ്പം തന്നെ മമ്മൂക്കയും ദുൽഖറും ലൂസിഫർ കാണുന്നതിനായി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പൃഥ്വിരാജ് ഇക്കാര്യം രേഖപ്പെടുത്തിയത്. പ്രേക്ഷകർ കുറെയേറെ നാളായി കാണാൻ കാത്തിരിക്കുന്ന ലാലേട്ടനെ കാണാൻ സാധിച്ച സന്തോഷത്തിലാണ് ഇപ്പോൾ. ക്ലാസും മാസും ഒത്തിണങ്ങിയ ലൂസിഫർ പ്രേക്ഷകരെ തുടക്കം മുതൽ ഒടുക്കം വരെ ആവേശത്തിൽ നിറച്ചിരിക്കുകയാണ്. ലാലേട്ടനൊപ്പം വിവേക് ഒബ്റോയ്, പൃഥ്വിരാജ്, മഞ്ജു വാര്യർ, ടോവിനോ തോമസ്, സായി കുമാർ, ഇന്ദ്രജിത്ത് എന്നിവരും അണിനിരന്ന ചിത്രം ഗംഭീരമായ റിപ്പോർട്ടുകളാണ് എങ്ങും നിന്നും നേടുന്നത്. പലയിടത്തും രാത്രി വളരെ വൈകി സ്പെഷ്യൽ ഷോകളും ചാർട്ട് ചെയ്തു കഴിഞ്ഞു.
Thank you @dulQuer Can’t wait for Ikka and you to watch the film 😊 https://t.co/Bi8uFF84dA
— Prithviraj Sukumaran (@PrithviOfficial) March 28, 2019