മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ് സുകുമാരൻ.താരത്തിന് കുഞ്ഞ് പിറന്നപ്പോൾ മലയാള സിനിമ ഒന്നാകെ ആഘോഷമാക്കിയിരുന്നു.പൃഥ്വിരാജിന്റെ മകൾ അലംകൃതയുടെ അഞ്ചാം പിറന്നാൾ ആണ് ഇന്ന്.മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് അച്ഛൻ പൃഥ്വിരാജ് സുകുമാരൻ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
“പിറന്നാൾ ആശംസകൾ അല്ലി,നീ അച്ഛനും അമ്മയ്ക്കും എന്നും അഭിമാനം ഉണ്ടാക്കുന്നു.എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റും നീ തന്നെ.എല്ലാ വിധ ആശംസകൾക്കും അല്ലി നന്ദി പറയുന്നു”പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.