പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി മലയാള സിനിമയുടെ ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിക്കഴിഞ്ഞു.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ നേരത്തെ പ്രഖ്യാപിക്കുകയുണ്ടായി.
പൃഥ്വിരാജിന്റെ പുതിയ ചിത്രമായ ബ്രദേഴ്സ് ഡേയുടെ പ്രൊമോഷൻ ഭാഗമായി മനോരമ സംഘടിപ്പിച്ച ഒരു പരിപാടിയിൽ ഒരു ആരാധിക ചോദിച്ച ചോദ്യമാണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്.ലൂസിഫറിലെ ‘നിന്റെ തന്ത അല്ല എന്റെ തന്ത’ എന്ന ഡയലോഗ് പ്രേക്ഷകർക്ക് വേണ്ടി ഒന്ന് ആവർത്തിക്കുമോ എന്നായിരുന്നു ആരാധികയുടെ ചോദ്യം.ഉടനെ എത്തി പൃഥ്വിരാജിന്റെ രസകരമായ മറുപടി. മോളെ അച്ഛൻ കൂടെ വന്നിട്ടുണ്ടോ എന്നായിരുന്നു പൃഥ്വിരാജ് തമാശ രൂപേണ ചോദിച്ചത്.ചിത്രത്തിലെ ഈ ഡയലോഗ് പ്രേക്ഷകർക്ക് മുന്നിൽ ഒരിക്കൽ കൂടി ആവർത്തിക്കാനും പൃഥ്വിരാജ് മടിച്ചില്ല.