മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി ഇന്ന് തന്റെ അറുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ്.മലയാളത്തിൽ നിന്നുള്ള പ്രമുഖ താരങ്ങളെല്ലാം അദ്ദേഹത്തിന് പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകളുമായി നടൻ പൃഥ്വിരാജ് സുകുമാരനും രംഗത്ത് എത്തിയിരുന്നു.അർധരാത്രിയിൽ തന്നെ മമ്മൂക്കയ്ക്ക് പൃഥ്വിരാജ് ആശംസകൾ അറിയിച്ചു.
“ലോകം മുഴുവൻ അങ്ങയുടെ മികവ് കണ്ട് കഴിഞ്ഞു,എന്നാൽ എനിക്ക് അറിയാം,ഞങ്ങൾക്ക് അറിയാം മമ്മൂക്കയുടെ ഏറ്റവും മികച്ചത് വരാൻ ഇരിക്കുന്നതെ ഉള്ളു”, പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.പൃഥ്വിരാജിന്റെ ഈ വാക്കുകളെ ഏറെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് സിനിമാ ലോകം.പൃഥ്വിരാജ് തന്റെ ക്യാപ്ഷനിൽ ഉദേശിച്ചിരിക്കുന്നത് പൃഥ്വിരാജ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കാൻ തയ്യാറെടുക്കുന്ന ഏതോ സിനിമയെ കുറിച്ച് ആണെന്ന് ആണ് ആരാധകർ പറയുന്നത്.ഈ ചിത്രം എമ്പുരാന് ശേഷം ഉണ്ടാകുമെന്നും ചില ആരാധകർ പറയുന്നു. എന്തായാലും ഈ ക്യാപ്ഷനിൽ പറയുന്ന വാക്യങ്ങളുടെ അർത്ഥം അറിയുവാൻ കാത്തിരിക്കുകയാണ് സിനിമാലോകം.