പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭമായ ലൂസിഫർ വ്യാഴാഴ്ച മുതൽ തീയറ്ററുകളിൽ എത്തുകയാണ്. ലാലേട്ടൻ നായകനാകുന്ന ചിത്രത്തിൽ പൃഥ്വിരാജ് ഒരു പ്രധാന വേഷം ചെയ്യുന്നുവെന്നതും ആരാധകരുടെ പ്രതീക്ഷകളെ ഏറെ വളർത്തിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ പോസ്റ്റര്‍ തരംഗമാവുന്ന സമയത്ത് തന്നെ ലൂസിഫറിന്റെ മറ്റൊരു വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മോഹന്‍ലാലിന്റെ ആരാധക ഗ്രൂപ്പുകളിലാണ് ഈ വിഡിയോ വന്നിരിക്കുന്നത്. പ്രമോഷന് പരിപാടിയുടെ ഭാഗമായി ലൂസിഫറിലെ താരങ്ങളെല്ലാം എത്തിയൊരു ചടങ്ങായിരുന്നു ഇത്. റെഡ് കാര്‍പ്പറ്റിലൂടെ താരങ്ങള്‍ ഓരോരുത്തരായി വന്നുകൊണ്ടിരുന്നു. പൃഥ്വിരാജ് മുന്നില്‍ നടക്കുന്ന സമയത്ത് മോഹന്‍ലാലും കടന്നു വരുന്നുണ്ടായിരുന്നു. ലാലേട്ടനെ കണ്ടതോടെ പൃഥ്വി ഒരു വശത്തേക്ക് മാറിനിന്നു. തുടര്‍ന്ന് അദ്ദേഹം മുന്നില്‍ പോയ ശേഷമാണ് പൃഥ്വി നടന്നത്. ആരാധകരുടെ ആര്‍പ്പുവിളിയും ആവേശവും കണ്ടതോടെയാണ് പൃഥ്വി ഇങ്ങനെ ചെയ്തത്. ഒരു യഥാര്‍ത്ഥ ലാലേട്ടന് ഫാന്‍ എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.