പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററുമല്ലാതെ മറ്റൊരു വിവരവും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ചിത്രം രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നതെന്ന് ഒരു ഇന്റർവ്യൂവിൽ സംവിധായകനായ പൃഥ്വിരാജ് പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു സൂപ്പർ താരമെന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും മോഹനലാലിന്റെ പൂർണമായ ഒരു അവതരണം ലൂസിഫറിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.