തന്റെ ആദ്യ സംവിധാന സംരംഭം ഒരു വിജയമാക്കുക ഏതൊരു സംവിധായകനെ സംബന്ധിച്ചിടത്തോളവും വലിയൊരു സ്വപ്നമാണ്. പക്ഷേ അത് ഇൻഡസ്ട്രിയൽ ഹിറ്റിനുള്ള വകയുണ്ടെന്ന് അറിഞ്ഞാലുള്ള ആ ഒരു സന്തോഷം ഒന്ന് ആലോചിച്ചുനോക്കൂ. ആ സന്തോഷവും ലൂസിഫറിന്റെ വിജയവുമാണ് പൃഥ്വിരാജിന്റെ കണ്ണിൽ നിന്നും നിറഞ്ഞൊഴുകുന്ന ആനന്ദാശ്രു. ആരാധകർക്കും ലാലേട്ടനുമൊപ്പം എറണാകുളം കവിതയിൽ ഷോ കണ്ടിറങ്ങിയ പൃഥ്വിരാജിനും ലാലേട്ടനുമൊപ്പം ഭാര്യ സുപ്രിയ എടുത്ത സെൽഫിയിലാണ് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിരിക്കുന്ന പൃഥ്വിയെ കാണാൻ സാധിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളിയായി ലാലേട്ടൻ എത്തിയ ലൂസിഫറിന് ഗംഭീര റിപ്പോർട്ടും വരവേൽപ്പുമാണ് എങ്ങും കിട്ടുന്നത്. കാണാൻ കൊതിച്ച ലാലേട്ടനെ കാണാൻ പറ്റിയ സന്തോഷത്തിലാണ് പ്രേക്ഷകർ ഏവരും.
View this post on Instagram
With the heroes of the hour! #Achan’sBlessings#God’sGrace#Gratitude & 💖 #LuciferIsHere