വനിത ഫിലിം അവാർഡ് വേദിയിൽ നടന്ന ഒരു കാര്യത്തിന് പ്രതികാരം ചെയ്യുകയാണ് ജയറാം. 30 വർഷങ്ങൾക്ക് മുൻപ് സുകുമാരൻ ചെയ്ത ഒരു കാര്യത്തിന് പ്രതികാരമാണ് ജയറാം പൃഥ്വിരാജിനോട് ഇപ്പോൾ ചെയ്യുന്നത്. വിറ്റ്നസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് സുകുമാരനെ വീട്ടിൽ കൊണ്ടുവന്നു ആക്കിയത് ജയറാമാണ്. അപ്പോൾ കുറച്ചുനേരം കൂടി നിന്നാൽ കുട്ടികളെ കാണാം എന്ന് അദ്ദേഹം പറഞ്ഞതായും ജയറാം പറയുന്നു. അങ്ങനെ കുഞ്ഞ് നിക്കറിട്ട വന്ന പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും എടുത്ത് കുറെ ഫോട്ടോയും എടുത്ത് തിരികെ ഇറങ്ങാൻ നിന്ന് ജയറാമിനോട് സുകുമാരൻ പറഞ്ഞത് ഇങ്ങനെയാണ്.
” അങ്ങനെ അങ്ങ് പോയാൽ എങ്ങനെയാണ് ശരിയാവുക. മമ്മൂട്ടി മോഹൻലാൽ തുടങ്ങിയവർ ഇവിടെ എത്തിയാൽ അവരുടെ കൈകളിൽ ഉള്ളത് തന്നിട്ടാണ് പോകാറ്. അതാണ് ഒരു ചടങ്ങ്” .ജയറാമിന്റെ കയ്യിൽ അങ്ങനെ കൊടുക്കുവാൻ ഒന്നുമുണ്ടായിരുന്നില്ല. അപ്പോൾ സുകുമാരൻ അദ്ദേഹം വച്ചിരുന്ന കൂളിംഗ് ഗ്ലാസ് ആവശ്യപ്പെടുകയും മനസ്സില്ലാമനസ്സോടെ ജയറാം അത് നൽകുകയും ചെയ്തു. ഇപ്പോൾ അതിന്റെ പ്രതികാരമായി പൃഥ്വിരാജ് ധരിച്ചിരുന്ന കൂളിംഗ് ഗ്ലാസ് പോക്കറ്റിൽ നിന്നും എടുക്കുകയാണ് ജയറാം. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവുമധികം കൂളിംഗ് ഗ്ലാസ് വെക്കുന്നത് പൃഥ്വിരാജ് ആണെന്നും ജയറാം വെളിപ്പെടുത്തുന്നു.