രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സിനിമാലോകത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന് മുൻപ് തന്നെ സംവിധായകൻ ഫാസിൽ പൃഥ്വിരാജിനെ കൊണ്ട് സ്ക്രീൻ ടെസ്റ്റ് ചെയ്യിച്ച കഥ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഫാസിൽ സംവിധാനം ചെയ്യാൻ ഇരുന്ന കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു പൃഥ്വിരാജിനെ സ്ക്രീൻ ടെസ്റ്റ് ചെയ്തത്. എന്നാൽ നീ ലൗ സ്റ്റോറി അല്ല ആക്ഷൻ സിനിമയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു പൃഥ്വിരാജിനെ മടക്കി അയക്കുകയായിരുന്നു ഫാസിൽ. പിന്നീട് ഫാസിലിന്റെ മകൻ ഫഹദ് നായകനായി ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു എന്നതും ശ്രദ്ധേയം. ഇതിൽ ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ സ്ക്രീൻ ടെസ്റ്റിനായി ഒരു കോ സ്റ്റാറിനെ കൂടി പൃഥ്വിരാജിന് നൽകിയിരുന്നു. പിന്നീട് സൂപ്പർ നായികയായി മാറിയ അസിൻ ആയിരുന്നു ആ കോ സ്റ്റാർ എന്നും പൃഥ്വിരാജ് പറയുന്നു.
പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസൻസ് ഇതിനിടെ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് .9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്.സച്ചിയാണ് തിരക്കഥ.
ചിത്രത്തിൽ കാറുകളോട് ഭ്രമമുളള ഒരു സൂപ്പർ താരമായാണ് പൃഥ്വിരാജ് എത്തുന്നത്.പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് ഹരീന്ദ്രൻ എന്നാണ്.സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ദീപ്തി സതിയാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായിക. സുരാജിന്റെ നായികയായി മിയയും എത്തുന്നു.വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിലാണ് സുരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്.. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്ന് ആണ്.