പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം നിർവഹിക്കുന്ന ബ്രദേഴ്സ് ഡേക്ക് കലൂർ സെന്റ് ആന്റണീസ് ദൈവാലയത്തിൽ തുടക്കം കുറിച്ചു. മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്. ഒരു ഔട്ട് ആൻഡ് ഔട്ട് മാസ്സ് കോമഡി എന്റർടൈനർ ആയിട്ടാണ് ബ്രദേഴ്സ് ഡേ അണിയിച്ചൊരുക്കുന്നത്.കലൂർ സെന്റ്.ആന്റണിസ് പള്ളിയിൽ വെച്ചാണ് ചിത്രത്തിന്റെ പൂജ നടക്കുന്നത്. പൃഥ്വിരാജ്, കലാഭവൻ ഷാജോൺ, ലിസ്റ്റിൻ സ്റ്റീഫൻ, ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ, ഐമ സെബാസ്റ്റ്യൻ, കെ എസ് പ്രസാദ്, സോഫിയ പോൾ, കോട്ടയം നസീർ, ജിസ് ജോയ് ജോയ്, സിബി മലയിൽ എന്നിങ്ങനെ സിനിമ രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.