പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി മലയാള സിനിമയുടെ അഭിമാനമായി മാറി.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും ടെലിവിഷൻ പ്രീമിയർ ചെയ്തപ്പോഴും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ നേരത്തെ പ്രഖ്യാപിക്കുകയുണ്ടായി.
എമ്പുരാന് ശേഷം ഒരു മമ്മൂട്ടി ചിത്രമായിരിക്കും പൃഥ്വിരാജ് സംവിധാനം ചെയ്യുക എന്ന് സൂചന തന്നിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ.ഇക്കയെ വെച്ച് ഒരു സിനിമ ചെയ്യാനുള്ള സബ്ജക്ട് മനസ്സിലുണ്ട്.എമ്പുരാന് ശേഷം മിക്കവാറും ഈ ചിത്രം തന്നെയാകും,പൃഥ്വിരാജ് പറഞ്ഞു.മുരളി ഗോപി തന്നെയാണ് ഇതിന്റെയും കഥ തന്നോട് പറഞ്ഞതെന്ന് പൃഥ്വിരാജ് പറയുന്നു.എന്നാൽ താൻ ഒരു നടൻ കൂടി ആയതിനാൽ വർഷങ്ങൾ കഴിഞ്ഞ് മാത്രമേ ചിത്രത്തെ കുറിച്ച് ചിന്തിക്കു എന്നും പൃഥ്വിരാജ് പറയുന്നു.ചിത്രം നടക്കണമേയെന്ന പ്രാർത്ഥനയിലാണ് ആരാധകർ ഇപ്പോൾ.