ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രിഥ്വിയും മറ്റ് അണിയറ പ്രവർത്തകരും ജോർദാനിൽ ആയിരുന്നു. ജോർദാനിലെ ഗവൺമെന്റിന്റെ പ്രത്യേക ശുപാർശ മൂലം ഏപ്രിൽ 10 വരെ അവർക്ക് ഷൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് രൂക്ഷമായതിനെത്തുടർന്ന് അനുമതി റദ്ദാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച ആണ് അവർ തിരിച്ചെത്തിയത്. ജോർദാനിലെ ചിത്രീകരണം പൂർത്തീകരിച്ചതിനുശേഷമാണ് പൃഥ്വിരാജും ടീമും തിരിച്ചെത്തിയിരിക്കുന്നത്. പൃഥ്വിരാജ് തിരിച്ചെത്തിയതിന്റെ സന്തോഷം ഭാര്യ സുപ്രിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ഇപ്പോൾ കോവിഡ് ടെസ്റ്റ് നടത്തിയിരിക്കുകയാണ് പൃഥ്വിരാജ്. കോവിഡ് നെഗറ്റീവ് ആയ സന്തോഷവും താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കൂടി പുറത്ത് വിട്ടിട്ടുണ്ട്. ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യുഷണൽ പൂർത്തിയാക്കിയ പൃഥ്വിരാജ് ഇപ്പോൾ ഹോം ക്വറന്റൈനിലാണ്. എന്നാൽ ഭാര്യയും മകളും താമസിക്കുന്ന സ്വന്തം വീട്ടിൽ അല്ല പൃഥ്വിരാജ് ഹോം ക്വറന്റൈനിൽ ഇരിക്കുന്നത്.
Did a COVID-19 test and the results are negative. Will still be completing quarantine before returning home. Stay safe and take care all 😊
– @PrithviOfficial @Poffactio pic.twitter.com/kQO94odnCm
— POFFACTIO ™ (@Poffactio) June 3, 2020
തന്റെ ഏഴുദിവസത്തെ ക്വാറന്റൈനെക്കുറിച്ച് പൃഥ്വിരാജ് പറയുന്നത് ഇങ്ങനെയാണ്.
ഏഴ് ദിവസത്തെ എന്റെ ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈൻ ഇന്ന് അവസാനിക്കും. അടുത്ത ഏഴ് ദിവസം ഹോം ക്വാറന്റൈനിലാണ്. ഹോം ക്വാറന്റൈനും കൃത്യമായി പാലിക്കേണ്ടതാണ് എന്നും പൃഥ്വിരാജ് ഓര്‍മ്മിക്കുന്നു’. ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിന്റെ ജോലിക്കാര്‍ക്കും അവരുടെ ആതിഥ്യമര്യാദയ്ക്കും നന്ദി പറയുന്നു. ഇതിനകം ഹോം ക്വാറന്റൈനില്‍ പോയവര്‍ ഒരു കാര്യം ഓര്‍ക്കണം, വീട്ടിലെത്തുന്നുവെന്ന് പറയുന്നത് നിങ്ങളുടെ ക്വാറന്റൈൻ കാലം അവസാനിച്ചുവെന്ന അര്‍ത്ഥമില്ല. ഹോം ക്വാറന്റൈൻ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ആരോഗ്യപ്രവര്‍ത്തര്‍ പറഞ്ഞ തരത്തിലുള്ള രോഗം പിടിക്കാൻ സാധ്യത കൂടുതലുള്ള ആള്ക്കാര് വീട്ടിലില്ലെന്ന് ഉറപ്പുവരുത്തണം.