മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലൂസിഫർ. ചിത്രം ഒരു വൻ വിജയമായിരുന്നു. 2019 ലെ മഴവിൽ മനോരമ എന്റർടെയ്ൻമെന്റ്സിന്റെ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത് പൃഥ്വിരാജിനാണ്. പുരസ്കാരം പ്രമുഖ സംവിധായകരിലൊരാളായ ഭദ്രനിൽ നിന്നും ഏറ്റു വാങ്ങാൻ പൃഥ്വി എത്തിയത് കട്ട താടി വച്ച ലുക്കിലാണ്. പൃഥ്വിരാജിന്റെ ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പ്രേക്ഷക മനസ്സ് കീഴടക്കി 2006 ൽ പുറത്തിറങ്ങിയ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൽ പൃഥ്വി കുറച്ചു രംഗങ്ങളിൽ താടിവച്ച് എത്തിയിരുന്നു. അന്നത്തെ പൃഥ്വിയെ തന്നെയാണ് ഇന്നത്തെ ചിത്രത്തിലും ആരാധകർ കാണുന്നത്. അന്ന് വെപ്പുതാടി ആയിരുന്നെങ്കിൽ ഇന്ന് അത് ഒറിജിനൽ എന്നുമാത്രം. ചിത്രങ്ങളിൽ 13 കൊല്ലത്തെ വ്യത്യാസം കാണുവാനില്ല.
ഇത് ഞങ്ങളുടെ സുകു തന്നെയാണ് എന്ന് കുറിച്ചുകൊണ്ടാണ് ആരാധകർ ഈ ചിത്രം പങ്കു വെക്കുന്നത്. ടോവിനോയും, ഫഹദ് ഫാസിലും ആയിരുന്നു മികച്ച നടന്മാർ.മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ പ്രമുഖ താരങ്ങളെല്ലാം ഈ പുരസ്കാരദാന ചടങ്ങിൽ പങ്കെടുത്തിരുന്നു. കലാഭവന്‍ ഷാജോണ്‍ സംവിധായകനായി അരങ്ങേറുന്ന ബ്രദേഴ്സ് ഡേ എന്ന ചിത്രമാണ് പൃഥ്വിയുടേതായി പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഒരു മുഴുനീള എന്റടെയിനർ സ്വഭാവമുള്ള ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് പൃഥ്വിരാജ് ഇപ്പോൾ. ഐശ്വര്യലക്ഷ്മി, പ്രയാഗ മാർട്ടിൻ, മിയ, ഐമ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.