യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരന്റെ പുതിയ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതിനോടകം തന്നെ പൃഥ്വിരാജിന്റെ താടി ലുക്കും മെലിഞ്ഞ ശരീരവും ഏറെ ചർച്ചയായിരുന്നു. ഇതിനിടെ സ്യൂട്ട് അണിഞ്ഞ പൃഥ്വിരാജിന്റെ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. സൗദിയിൽ നടന്ന പ്രവാസലോകം പരിപാടിയിൽ എത്തിയതായിരുന്നു പൃഥ്വിരാജ്. പൃഥ്വിരാജ് തന്നെയാണ് ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് . ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.
ഇതിനിടെ പൃഥ്വിരാജ് നായകനായി എത്തിയ അയ്യപ്പനും കോശിയും വിജയകരമായി പ്രദർശനം തുടരുകയാണ്. പൃഥ്വിരാജ് ബിജു മേനോനോടൊപ്പം ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് അതിഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചഭിനയിച്ച അനാർക്കലി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന് വലിയൊരു ഹിറ്റ് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർസിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അന്നാ രേഷ്മരാജൻ, രഞ്ജിത്ത്, അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട്, തരികിട സാബു
ഷാജു ശ്രീധർ ,ഗൗരി നന്ദ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.