‘ആടുജീവിതം’ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയ പൃഥ്വിരാജ് അടക്കമുള്ള സംഘം ക്വാറന്റൈന് കാലം പൂര്‍ത്തിയാക്കിയിരുന്നു. പഴയ ശരീരം തിരിച്ചു പിടിക്കുകയാണ് പൃഥ്വിരാജിന്റെ അടുത്ത ലക്ഷ്യം.വര്‍ക്കൗട്ട് ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ളത്. ഇതിനിടെ ജോർഡാനിലെവാദിറം മരുഭൂമിയിൽ ക്രിക്കറ്റ് കളിക്കുന്ന പൃഥ്വിരാജിന്റെ ചിത്രം അദ്ദേഹം തന്നെ പങ്കു വെക്കുകയുണ്ടായി. “രോഹിത് ശർമ്മ ആണെന്ന് കരുതി പുള്‍ ഷോട്ട് അടിച്ചു, പക്ഷെ മിഡ് വിക്കറ്റിൽ ക്യാച്ച് ആയി ഔട്ട് ആയി പോയി” എന്ന ക്യാപ്ഷനോട് കൂടിയാണ് പൃഥ്വിരാജ് ചിത്രം പങ്കുവെച്ചത്. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു
When you pre meditate a pull shot thinking you’re Rohit Sharma but get caught at short mid wicket instead 🤪 #Aadujeevitham #WadiRum #Cricket @ImRo45 pic.twitter.com/N6gUZFNoXH
— Prithviraj Sukumaran (@PrithviOfficial) June 12, 2020
നേരത്തെ പൃഥ്വിരാജിന്റെ രണ്ടാമത്തെ കോവിഡ് ടെസ്റ്റ് ഫലം കൂടി നെഗറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പൃഥ്വിരാജ് സ്വന്തം ഫ്ലാറ്റിലേക്ക് താമസം മാറിയിരിക്കുകയാണ്. പൃഥ്വിരാജും മകളും താനുമുള്ള പുതിയ ചിത്രം കഴിഞ്ഞ ദിവസം സുപ്രിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയ സന്തോഷം താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കൂടി പുറത്ത് വിട്ടിരുന്നു. ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യുഷണൽ ക്വറന്റൈൻ പൃഥ്വിരാജ് നേരത്തെ പൂർത്തിയാക്കിയിരുന്നു.
ആടുജീവിതം ക്രൂവിന്റെ കൂടെ ഉണ്ടായിരുന്ന ഒരു വ്യക്തിക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. പൃഥ്വിരാജിന്റെ ഒപ്പം തിരിച്ചെത്തിയ സംഘത്തിൽ ഉണ്ടായിരുന്ന ഇദ്ദേഹം എടപ്പാൾ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. മൂന്ന് ദിവസമായി അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. മലപ്പുറം സ്വദേശിയായ ഇദ്ദേഹത്തെ ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.