ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്നത് മലയാള സിനിമയുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്റെ ഒരു ഹോബികളിൽ ഒന്നാണ്.ആഡംബര കാർ നിർമാതാക്കളായ റേഞ്ച് റോവറിന്റെ പുതിയ വാഹനം പൃഥ്വിരാജ് കഴിഞ്ഞ മാസം സ്വന്തമാക്കിയിരുന്നു.റേഞ്ച് റോവറിന്റെ വോഗ് ആണ് പൃഥ്വിരാജ് സ്വന്തമാക്കിയത്.1.82 കോടി രൂപയാണ് കേരളത്തിലെ ഇതിന്റെ ഓൺ റോഡ് പ്രൈസ്.വാഹനത്തിന് വേണ്ടി KL 07 CS 7777 എന്ന ഫാൻസി നമ്പർ സ്വന്തമാക്കുവാൻ വേണ്ടി പൃഥ്വിരാജ് ലേലത്തിൽ രെജിസ്റ്റർ ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ ലേലത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ് താരം.ലേലത്തിന് വേണ്ടി മുടക്കാൻ ഇരുന്ന പണം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി വെക്കുവാനാണ് പൃഥ്വിരാജ് ലേലത്തിൽ നിന്ന് പിന്മാറിയത്.ലേലത്തിൽ നിന്ന് പിൻമാറുകയാണെന്ന് പൃഥിരാജ് അറിയിച്ചതായി എറണാകുളം ആർടിഐ കെ.മനോജ് കുമാർ പറഞ്ഞു.ഇന്നലെ അൻപോട് കൊച്ചിക്ക് വേണ്ടി പൃഥ്വിരാജ് ഒരു ട്രക്ക് നിറയെ സാധനങ്ങൾ വയനാട്ടിലേക്ക് അയച്ചിരുന്നു.