ഗര്‍ഭിണിയായ ആന സ്ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച് ചരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി നടൻ പൃഥ്വിരാജ് സുകുമാരൻ. ഒരു മതവിഭാഗത്തിനും ജില്ലക്കുമെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെയാണ് പൃഥ്വിരാജ് തുറന്നടിച്ചത്.
ആനയെ മനപ്പൂർവ്വം കൊന്നതല്ല, പന്നിക്ക് വെച്ചത് ആന അറിയാതെ കഴിച്ചതാണ്. നിയമ വിരുദ്ധമാണെങ്കിലും, കേരളത്തിൽ അങ്ങോളമിങ്ങോളം പന്നിയെ തുരത്താൻ വേണ്ടി ഉപയോഗിക്കുന്ന മാർഗങ്ങളിൽ ഒന്നാണ് ഇത്. സംഭവം നടന്നത് പാലക്കാട് ആണ്, മലപ്പുറം ജില്ലയില്ലലാ. ഈ സംഭവത്തിന് ജാതിയുമായി ഒരു ബന്ധവുമില്ല. ഫോറസ്റ്റ് ഡിപ്പാർട്മെന്റും പോലീസും ഇതിനോടകം കേസ് എടുത്ത് കഴിഞ്ഞു, പൃഥ്വിരാജ് കുറിച്ചു.
— Prithviraj Sukumaran (@PrithviOfficial) June 4, 2020
നേരത്തെ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി രംഗത്ത് എത്തിയിരുന്നു . സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“കേരളത്തിൽ നടന്ന സംഭവം കേട്ട് ഇപ്പോഴും ഞെട്ടലിലാണ്. ഇത്തരം ക്രൂരമായ പീഡനങ്ങൾ നിർത്തി നമ്മുക്ക് നമ്മുടെ മൃഗങ്ങളെ എല്ലാം സ്നേഹത്തോടെ പരിചരിക്കാം”, വിരാട് കോഹ്ലി കുറിച്ചു
നേരത്തെ വിരാടിന്റെ ഭാര്യയും നടിയുമായ
അനുഷ്ക ശർമ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഇത്തരം പ്രവർത്തികൾ ചെയ്ത വ്യക്തികളെ നിയമത്തിനു മുൻപിൽ കൊണ്ടുവന്നു ശിക്ഷ നൽകണമെന്നാണ് അനുഷ്ക മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. കഴിഞ്ഞ 27നാണ് സ്ഫോടകവസ്തുക്കൾ പൈനാപ്പിളിൽ വച്ചുകൊടുത്തു ആനയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വനംവകുപ്പ് ജീവനക്കാരനായ മോഹൻ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.