പൃഥ്വിരാജിനുള്ള പിറന്നാൾ സമ്മാനമായി ഷാജി കൈലാസ് ഒരുക്കുന്ന ‘കടുവ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വർഷങ്ങൾക്ക് ശേഷം സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന ഷാജി കൈലാസ് ഇത്തവണ ഒരു റിയൽ ലൈഫ് സ്റ്റോറിയാണ് ഒരുക്കുന്നത്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിനു ഏബ്രഹാം തിരക്കഥയും രവി കെ ചന്ദ്രൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. തമൻ എസാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. ഒരു പോലീസ് വാഹനവും ഇടി കൊണ്ട് പതം വന്ന് കിടക്കുന്ന പോലീസുകാരും കൈയ്യിൽ ചുരുട്ടുമായി മാസ്സ് ലുക്കിൽ ഇരിക്കുന്ന പൃഥ്വിയും കൂടി ചേരുമ്പോൾ ഒരു പക്കാ മാസ്സ് ചിത്രം തന്നെയായിരിക്കും ഇതെന്ന് പ്രേക്ഷകർ ഉറപ്പിച്ചു കഴിഞ്ഞു.