കടുവ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പരിക്കേറ്റ ചിത്രം പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. ഷാജി കൈലാസ് ആണ് ‘കടുവ’ സിനിമ സംവിധാനം ചെയ്തത്. ഇപ്പോൾ ഇതാ സിനിമയുടെ ഷൂട്ടിംഗിനിടെ തനിക്ക് മുറിവേറ്റതിന്റെ ഫോട്ടോയാണ് പൃഥ്വിരാജ് പങ്കു വെച്ചിരിക്കുന്നത്.
‘ മുറിവുകളും വേദനകളും. ഒരു ആക്ഷന്‍ സിനിമ എങ്ങനെയായിരുന്നുവെന്ന് മറന്നു തുടങ്ങിയിരുന്നു. അതിലേക്ക് തിരിച്ചെത്തി. സ്നേഹിക്കുന്നു’ – പൃഥ്വിരാജ് ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു. ‘കടുവ’ എന്ന ചിത്രത്തിന്റെ രാത്രികാലത്തെ ഷൂട്ടിംഗിനെ കുറിച്ചായിരുന്നു പൃഥ്വിരാജ് കുറിച്ചത്.
ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍ കനല് കണ്ണനാണ്. ‘കടുവക്കുന്നേല്‍ കുറുവച്ചന് എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്ദ്ദനന്, വിജയരാഘവന്, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്, സംയുക്ത മേനോന്, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു.
View this post on Instagram