കഴിഞ്ഞദിവസം പൃഥ്വിരാജ് സുകുമാരൻ ഒരു ചിത്രം നവമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയുണ്ടായി. ഫാമിലി എന്ന ക്യാപ്ഷനോട്കൂടി പൃഥ്വിരാജും ഭാര്യ സുപ്രിയയും മകളും ധരിക്കുന്ന ഷൂവിന്റെ ചിത്രമാണ് പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിൻറെ കൂടുതൽ രസകരമായ വിശേഷങ്ങൾ കണ്ടുപിടിച്ചിരിക്കുകയാണ് ചില സോഷ്യൽ മീഡിയ വിരുതന്മാർ .പൃഥ്വിരാജ് ധരിച്ച ബലൻസിയേഗയുടെ ഷൂവിന്റെ വില എത്രയാണെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും.1.10 ലക്ഷത്തിലധികം രൂപയാണ് പൃഥ്വിരാജിന്റെ ആ ഷൂവിന്. മൂന്ന് പേരുടെയും ഷൂകളുടെ വില കൂട്ടിയാൽ മൂന്ന് ലക്ഷത്തിലധികം വരും എന്നാണ് കണക്ക്.
എന്തായലും പൃഥ്വിരാജിന്റെ ഷൂ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.ഇതിനിടെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.അടുത്ത വർഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും.