ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും പങ്ക് വെച്ച ഒരു സർപ്രൈസ് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. നാളെയാണ് പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനം. പിറന്നാള്‍ ദിനത്തില്‍ രാവിലെ 10ന് ഒരു സര്‍പ്രൈസ് പ്രഖ്യാപനം വരുന്നുവെന്നാണ് പൃഥ്വി അറിയിച്ചത്. ഒപ്പമുള്ള കുറിപ്പ് ഇങ്ങനെ- ‘ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം….! വരുന്നു..! പൃഥ്വിരാജ് ഷെയര്‍ ചെയ്ത അതേ പോസ്റ്റ് ഷാജി കൈലാസും തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നെങ്കിലും പിന്നാലെ ഡിലീറ്റ് ചെയ്തു. ഷാജി കൈലാസും പൃഥ്വിരാജും ഇതിനുമുന്‍പ് ഒരുമിച്ച ഒരേയൊരു സിനിമ 2012ല്‍ പുറത്തിറങ്ങിയ ‘സിംഹാസന’മാണ്.
എന്തായാലും ആരാധകർ വമ്പൻ ചർച്ചകളിലാണ്. പല ചിത്രങ്ങളുടെയും പേരുകൾ ഉയർന്ന് വരുന്നുണ്ട്. ആറ് വര്‍ഷം മുന്‍പെത്തിയ ‘മെമ്മറീസി’ലെ കഥാപാത്രം വീണ്ടും എത്തുന്ന ചിത്രമായിരിക്കുമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. ‘സെവന്ത് ഡേ’, ‘മുംബൈ പൊലീസ്’ എന്നീ സിനിമകളുടെ രണ്ടാം ഭാഗമാണെന്നും ചർച്ചകളുണ്ട്.