ആരാധകർ കാത്തു കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. ലൂസിഫറിന്റെ രണ്ടാം ഭാഗം ‘എമ്പുരാൻ’ പ്രഖ്യാപിച്ച് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപനം വന്നിരിക്കുന്നത്. മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, മുരളി ഗോപി എന്നിവർക്ക് ഒപ്പമുള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ‘മോഹൻലാലിനെ കാണണം’ ട്രോളുകൾക്കും അന്ത്യമായിരിക്കുകയാണ്.
‘ലാലേട്ടനെ കാണാൻ പോണം’ എന്ന പല വേദികളിലും പൃഥ്വിരാജ് പറഞ്ഞിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലുസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പ്രീ പ്രൊഡക്ഷനുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാലിനെ കാണണം എന്ന് പൃഥി പറഞ്ഞത്. പറഞ്ഞതു പോലെ പൃഥ്വിരാജ് മോഹൻലാലിനെ കണ്ടിരിക്കുകയാണ്. ചിങ്ങം ഒന്നിന് പുതിവത്സരപുലരിയിൽ ആ വിശേഷം ആരാധകരെ തേടിയെത്തുകയും ചെയ്തു.
ഏതായാലും പൃഥ്വിരാജ് എമ്പുരാൻ പ്രഖ്യാപിച്ച് കൊണ്ട് പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് രസകരമായ കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. ‘ലാലേട്ടനെ കണ്ടു അല്ലേ’, ‘അങ്ങനെ ലാലേട്ടനെ കണ്ടു’, ‘ഞാൻ പോയി ലാലേട്ടനെ കണ്ടിട്ട് വരാം’ അങ്ങനെ പോകുന്നു കമന്റുകൾ. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന റാം ആണ് മോഹന്‍ലാലിന്റെ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം. ആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.
View this post on Instagram